ന്യൂഡല്‍ഹി: പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി പിണറായി സര്‍ക്കാര്‍. (The Kerala government is all set to advertise in theaters in five states)സിനിമാ തിയേറ്ററുകള്‍ വഴി ജനമനസ്സുകളിലേക്ക് കയറിപ്പറ്റാനാണ് ശ്രമം. ഇതിനായി കേരളത്തിന്റെ പൊതുവായ നേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിക്കുന്ന പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
|
മലയാളികളേറെയുള്ള കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുക. ചെലവ് കുറഞ്ഞതും എളുപ്പവുമുള്ള മാര്‍ഗം എന്ന നിലയിലാണ് തിയേറ്ററില്‍ പരസ്യ നല്‍കുന്ന പദ്ധതി തയ്യാറാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം രാജ്യവ്യാപകമായി ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും പ്രഭ മങ്ങിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് കേരളത്തിന്റെ ഇടതുഭരണമാതൃക വിവരിച്ചുള്ള പ്രദര്‍ശനമൊരുങ്ങുന്നത്. പിആര്‍ഡിയുടെ എംപാനല്‍ഡ് ഏജന്‍സികള്‍, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ. എന്നിവയെ ചുമതലപ്പെടുത്താനാണ് തീരുമാനം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





