16
Aug 2024
Thu
16 Aug 2024 Thu

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൂങ്ങിമരിച്ച പ്ലസ് വൺ വിദ്യാർഥിനി പീഡനത്തിനിരയായതായി തെളിഞ്ഞ സംഭവത്തിൽ 26 കാരൻ അറസ്റ്റിൽ. കല്ലറ കെ ടി കുന്ന് സ്വദേശി വിപിൻ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു.

ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ: 1056)