28
Aug 2024
Tue
28 Aug 2024 Tue
Karnataka Congress worker dies of heart attack during press conference

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് വാര്‍ത്താസമ്മേളനത്തിനിട കെുഴഞ്ഞുവീണ് മരിച്ചു. ( 63-year-old Congress party worker and member of the Karnataka Backward Classes and Minorities Association C K Ravichandran died of heart attack while addressing a press conference at the Press Club of Bangalore). കോണ്‍ഗ്രസ് നേതാവും കോലാര്‍ ജില്ലയിലെ കുറുബ സംഘം പ്രസിഡന്റുമായ രവീന്ദ്രന്‍ ആണ് മരിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ ബംഗളൂരുവിലെ പ്രസ് ക്ലബ്ബില്‍ തത്സമയ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടുത്തിടെ നല്‍കിയ പ്രോസിക്യൂഷന്‍ നടപടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO: Cotnroversial Speech: പ്രവാചകനും ഇസ്‌ലാമിനുമെതിരെ വിദ്വേഷ പരാമര്‍ശം: വിവാദ സന്യാസിക്കെതിരെ കേസ്; നടപടി നേരിടുന്നത് വിദ്വേഷം പതിവാക്കി മഹന്ത് രാംഗിരി മഹാരാജ്

 

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രവീന്ദ്രന്‍ പെട്ടെന്ന് കസേരയില്‍ നിന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവം നടക്കുമ്പോള്‍ രവീന്ദ്ര മൈക്ക് മുറുകെ പിടിക്കുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹം അസ്വസ്ഥനായി സീറ്റില്‍ നിന്ന് വീഴുന്നത്.

കോലാര്‍ ജില്ലയിലെ ചിന്താമണി സ്വദേശിയായ രവീന്ദ്രന്‍ ബെംഗളൂരുവിലെ ചേന്നസാന്ദ്രയിലാണ് താമസം. നഗരത്തില്‍ ഒരു കോണ്‍വെന്റ് സ്‌കൂള്‍ നടത്തിയിരുന്ന അദ്ദേഹം അടുത്തിടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Karnataka Congress worker dies of heart attack during press conference