യുകെയിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി നഴ്സിന്റെ ഭർത്താവ് ജീവനൊടുക്കി. കോട്ടയം ചിങ്ങവനം സ്വദേശിയായ നഴ്സ് സോണിയയുടെ ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാൻ (റോണി) ആണ് ആത്മഹത്യ ചെയ്തത്.(husband of Kerala nurse who dies in last day in UK committed suicide)
|
കാലിലെ ശസ്ത്രക്രിയയ്ക്കായി 10 ദിവസത്തെ അവധിക്കു നാട്ടിൽ പോയ സോണിയ ഞായറാഴ്ച യുകെയിലെ വീട്ടിൽ മടങ്ങിയെത്തി ഒരുമണിക്കൂറിനുള്ളിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഇവരുടെ താമസ സ്ഥലത്തിനു സമീപത്ത് അനിൽ റോണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും മക്കളെ നോക്കണമെന്നും സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷമായിരുന്നു റോണി ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
സോണിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നഴ്സായിരുന്നു. വിദ്യാർഥികളായ ലിയ, ലൂയിസ് എന്നിവരാണ് ദമ്പതികളുടെ മക്കൾ.
ALSO READ: നാട്ടിൽ നിന്ന് തിരിച്ചെത്തിയ ദിവസം മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു


