തിരുവനന്തപുരം: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. (Bomb threat to Air India flight to Thiruvananthapuram) ഇതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഐസൊലേഷന്‍ ബേയിലാണ് വിമാനം ഇറക്കിയത്.
|
സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനത്തിലെ യാത്രക്കാരെയും ലെഗേജും പരിശോധിക്കും. വിമാനത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.
ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിച്ചത്. ഇതോടെ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനായി കൂടുതല്‍ സുരക്ഷ വിമാനത്താവളത്തില്‍ ഒരുക്കി.
ഫോണ്‍ വഴിയാണ് ബോംബ് ഭീഷണി വന്നത്. ഫോണിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





