25
Aug 2024
Sun
25 Aug 2024 Sun
ACTOR SUDHIR

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ കയറിയ നടനാണ് സുധീര്‍. കരിയറിന്റെ ഇടയ്ക്ക് ക്യാന്‍സര്‍ ബാധിച്ച സുധീര്‍ അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്.(Actor Sudhir reveals that a woman used him as a keep for three years)  ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്ന താരം നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. സ്ത്രീപീഡനം പോലെ തന്നെ പുരുഷ പീഡനവും നടക്കുന്നുണ്ടെന്നും പുരുഷന്മാര്‍ എവിടെ ചെന്ന് പരാതി പറയുമെന്നും സുധീര്‍ ചോദിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികളെക്കുറിച്ച് നടന്‍ തുറന്നുപറയുന്നത്. തന്നെ ഒരു സ്ത്രീ മൂന്ന് വര്‍ഷക്കാലം ഉപയോഗിച്ചുവെന്നാണ് സുധീര്‍ വെളിപ്പെടുത്തിയത്. സുധീറിന്റെ ഭാര്യ പ്രിയയും താരത്തിനൊപ്പം ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

ACTOR SUDHIR REVEALS

‘എന്നെ മൂന്ന് വര്‍ഷം ഒരു സ്ത്രീ അവരുടെ കീപ്പ് ആയി വച്ചിരുന്നു. അവര്‍ എന്നെ കൊണ്ടുനടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നു. വലിയൊരു ആളാണ്. അവര്‍ പറയുന്ന എല്ലാ ജോലിയും ചെയ്യുമായിരുന്നു. എന്നെ അവര്‍ ഉപയോഗിച്ച് കൊണ്ടിരുന്നു. പടവും ജോലിയും ഇല്ലാതിരുന്ന സമയത്താണ് അത്. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ തേച്ചു. എന്നെ ഒഴിവാക്കി വിട്ടു. ഞാന്‍ എവിടെപ്പോയി പരാതി പറയും. എനിക്കാര് നീതി തരും. എനിക്ക് നീതി തരണം എന്ന് പോയി കോടതിയില്‍ പറഞ്ഞാല്‍ എനിക്ക് നീതി കിട്ടുമോ? ഞാന്‍ പറയുന്നത് സത്യമാണ് എന്റെ ഭാര്യയെ ഇരുത്തിയാണ് ഞാന്‍ പറയുന്നത്. അവരുടെ റിയല്‍ എസ്റ്റേറ്റും മറ്റ് കാര്യങ്ങളുമൊക്കെ ഞാന്‍ തന്നെയായിരുന്നു നോക്കിയിരുന്നത്. അവസാനമാണ് അറിയുന്നത് അത് ചതിയാണെന്ന്’, – സുധീര്‍.

ALSO READ: പുതിയ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത്; റിയാസ് ഖാനും മോശമായി സംസാരിച്ചു

അതേസമയം അവരുടെ ഏക്കറുകണക്കിന് സ്ഥലം എഴുതി തരാം പുള്ളിയെ വിട്ടു കൊടുക്കുമോയെന്ന് അവര്‍ ചോദിച്ചതായി ഭാര്യ പ്രിയയും പറഞ്ഞു. അതിന് സമ്മതിക്കാതെ വന്നതോടെയാണ് അവര്‍ എന്നെ വിട്ട് പോയതെന്നും സുധീര്‍ വ്യക്തമാക്കുന്നു.

കുട്ടിക്കാലത്ത് ഒന്നും അറിയാത്ത കാലത്ത് തന്നെ ഒരുപാട് ആണുങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബോധമില്ല, അത് ആരോട് പോയി പരാതിപ്പെടുമെന്നും നടന്‍ ചോദിച്ചു.