നാദാപുരം: നാദാപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ച് 40 ഓളം പേര്‍ക്ക് പരിക്ക്. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം.
|
ഡ്രൈവിങ് സീറ്റില്‍ കുടുങ്ങി പോയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈവേലിയില്‍ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയും വടകരയില്‍നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 40ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടായി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





