29
Aug 2024
Fri
29 Aug 2024 Fri
hidden camera found in ladies toilet of Engineering college

ആന്ധ്രയിലെ എന്‍ജിനീയറിങ് കോളജിലെ ലേഡീസ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ചെടുത്ത ദൃശ്യങ്ങള്‍ വിറ്റു. സംഭവം പുറത്തായതോടെ ആന്ധ്രാ സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടു. കൃഷ്ണന്‍ ജില്ലയിലെ ഗുഡ്‌ലവെല്ലുരു എന്‍ജിനീയറിങ് കോളജിലെ ലേഡീസ് ഹോസ്റ്റലിലാണ് വിദ്യാര്‍ഥി ഒളികാമറ സ്ഥാപിച്ചത്. ശുചിമുറിയില്‍ ഒളികാമറ കണ്ട വിദ്യാര്‍ഥിനികള്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികളുടെ വീഡിയോകളാണ് കാമറയില്‍ റെക്കോഡ് ചെയ്യപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒളികാമറ കണ്ടെത്തിയതിനു പിന്നാലെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി രംഗത്തുവരികയും രാത്രി ഏഴിന് ആരംഭിച്ച പ്രതിഷേധം പിറ്റേദിവസം രാവിലെ വരെ തുടരുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ബോയ്‌സ് ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ ലാപ് ടോപ്പും പോലീസ് പിടിച്ചെടുത്തു.