27
Sep 2024
Wed
27 Sep 2024 Wed
house in fire

മലപ്പുറം: പൊന്നാനി മാറഞ്ചേരി പുറങ്ങില്‍ വീടിന് തീപ്പിടിച്ച് അഞ്ചു പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരം. (House caught fire in Ponnani; The condition of three burn victims is serious)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം ഏറാട്ട് വീട്ടില്‍ സരസ്വതിയുടെ വീടിനാണ് തീപ്പിടിച്ചത്. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന, മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മണികണ്ഠന്‍, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.