23
Sep 2024
Fri
23 Sep 2024 Fri
Thrissur native youth dies in ship accident

കുവൈത്തില്‍ ഇറാന്‍ ചരക്ക് കപ്പല്‍ മറിഞ്ഞു മരിച്ച ജീവനക്കാരില്‍ തൃശൂര്‍ സ്വദേശിയും. തൃശൂര്‍ മണലൂര്‍ പാലം സ്റ്റോപ്പ് സൂര്യാനഗറില്‍ വെളക്കേത്ത് ഹനീഷ്(26) മരിച്ചത്. അമ്മ: നിമ്മി. സഹോദരന്‍: ആഷിക്. 10 മാസം മുന്‍പാണ് ഹനീഷ് കപ്പലില്‍ ജോലിക്ക് പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, അപകടത്തില്‍ കാണാതായ കപ്പലിലെ ജീവനക്കാരനായ കണ്ണൂര്‍ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയില്‍ അമല്‍ കെ. സുരേഷ് (26)അടക്കമുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.