22
Sep 2024
Tue
22 Sep 2024 Tue
Fathima

കൊല്ലം: കടയ്ക്കല്‍ കുമ്മിളില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിക്കുകയായിരുന്ന ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചനിലയില്‍.(A pregnant woman who left her husband was found dead at her boyfriend’s house)  സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന മന്‍സിലില്‍ ഫാത്തിമ (22) യെയാണ് സുഹൃത്തായ യുവാവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സപ്റ്റംബര്‍ 8നായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് ഫാത്തിമ. ഭര്‍ത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശിയായ ദീപുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഫാത്തിമയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.

ദീപുവിന്റെ ആദ്യവിവാഹത്തിലെ 5 വയസ്സുള്ള കുട്ടിയും ഫാത്തിമയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കടയ്ക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക