24
Sep 2024
Thu
24 Sep 2024 Thu
young woman collapsed and died while practicing at a gym in Kochi

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു. എളമക്കര RMV റോഡ് ചിറക്കപ്പറമ്പിൽ ശാരദാനിവാസിൽ വി.എസ് രാഹുലിന്റെ ഭാര്യ അരുന്ധതി (24) ആണ് മരിച്ചത്. വയനാട് സ്വദേശിനി ആണ്.

എട്ടു മാസം മുൻപേയാണ് അരുന്ധതിയുടെ വിവാഹം കഴിഞ്ഞത്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. പതിവ് വ്യായാമത്തിനിടയിൽ അരുന്ധതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജിമ്മിൽ ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

young woman collapsed and died while practicing at a gym in Kochi

ഇന്നലെ രാവിലെ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ദാരുണാന്ത്യം. ട്രെഡ് മില്ലില്‍ നടക്കുകയായിരുന്ന അരുന്ധതി പെട്ടെന്ന് ക്ഷീണിച്ച് ബോധരഹിതയായി വീഴുകയായിരുന്നു.

മൃതശരീരം ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിനുശേഷം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും. ജന്മനാട്ടിൽ സംസ്കരിക്കും.