03
Sep 2024
Thu
03 Sep 2024 Thu
Accused who attacked the woman while hiding in the bushes took poison

കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് യുവതിയെ കടന്നുപിടിച്ചു, എതിര്‍ത്തപ്പോള്‍ തലയ്ക്ക് വെട്ടി: പ്രതി വിഷംകഴിച്ച നിലയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പാലക്കാട്: ലൈംഗിക അതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതി വിഷംകഴിച്ച നിലയില്‍. സംഭവത്തില്‍ കൊട്ടില്‍പ്പാറ കള്ളിയിലാംപാറ സ്വദേശി സൈമണാണ് (31) ആക്രമിച്ചത്. അതിക്രമം ചെറുത്ത കൊട്ടില്‍പ്പാറ സ്വദേശിനിയായ 23കാരിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഇയാളെ പിന്നീട് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 23 കാരി ചികിത്സയിലാണ്.

ഇന്നലെ രാവിലെ പത്തരയോടെ എലപ്പുള്ളി കൊട്ടില്‍പ്പാറയിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം പശുവിന് പുല്ല് അരിയാനെത്തിയതായിരുന്നു യുവതി. ഭക്ഷണമെടുക്കാന്‍ അമ്മ വീട്ടിലേക്ക് മടങ്ങിയ സമയത്താണ് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ കടന്നുപിടിച്ചത്. പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ചെറുത്തുനിന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കയ്യിലുണ്ടായിരുന്ന അരിവാള്‍ പിടിച്ചു വാങ്ങി പ്രതി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. തലയില്‍ മൂന്നിടത്താണ് യുവതിക്ക് വെട്ടേറ്റത്.

ബഹളം കേട്ട് അമ്മയും സമീപവാസികളും ഓടിയെത്തിയപ്പോഴേക്കും സൈമണ്‍ രക്ഷപ്പെട്ടിരുന്നു. യുവതിയെ ഇയാള്‍ 20 മീറ്ററോളം പറമ്പിലെ പുല്ലിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. ചോരയൊലിച്ച് അബോധാവസ്ഥയിലായിരുന്നു യുവതിയെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിന്നീട് വിദഗ്ധചികിത്സയ്ക്കായി തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

വിരലടയാള വിദഗ്ധരുടെ പരിശോധനയില്‍ പറമ്പിലെ പലയിടത്തും രക്തക്കറ കണ്ടെത്തി. ഇതിനു മുന്‍പും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുള്ള ആളാണ് സൈമണ്‍. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിവരുന്നതിനിടെയാണ് അവശനിലയില്‍ കണ്ടെത്തിയത്.

Accused who attacked the woman while hiding in the bushes took poison

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക