25
Sep 2024
Fri
25 Sep 2024 Fri
number of municipality and corporation wards has been redefined

തിരുവനന്തപുരം: കേരളത്തില്‍ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ച് വിജ്ഞാപനമായി. ആകെ 135 പുതിയ വാര്‍ഡുകള്‍ ആണ് കൂട്ടിയത്. മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും, കോര്‍പ്പറേഷനുകളില്‍ ഏഴ് വാര്‍ഡുകളും കൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയില്‍ 76 ഉം, തൃശൂരില്‍ 56 ഉം, കോഴിക്കോട് 76 ഉം, കണ്ണൂരില്‍ 56 ഉം വാര്‍ഡുകളുണ്ടാകും.

87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകളുടെ എണ്ണം 3241 ആയി വര്‍ദ്ധിക്കും.

87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർദ്ധിക്കും.

  പുതുക്കിയ വാർഡുകളുടെ എണ്ണം നിലവിലുള്ള വാർഡുകളുടെ എണ്ണം പുതിയ വാർഡുകൾ
മുനിസിപ്പാലിറ്റി 3241 3113 128
കോർപ്പറേഷൻ 421 414 7
ആകെ 3662 3527 135

2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം , കൂടിയത് 53 വാർഡുകളുമുണ്ടാകും. കോർപ്പറേഷനുകളിൽ അവ യഥാക്രമം 56 ഉം 101 ഉം ആണ്. സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ ആകെ വാർഡുകളും ,സ്ത്രീ, പട്ടികജാതി , പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗം, പട്ടികവർഗ്ഗസ്ത്രീ സംവരണവാർഡുകളുടെയും ,ജനറൽവാർഡുകളുടെയും എണ്ണം ജില്ല തിരിച്ചുള്ള പട്ടികകൾ ചുവടെ

 

 

മുനിസിപ്പാലിറ്റി

 
  ആകെ വാർഡുകൾ സ്ത്രീ സംവരണം പട്ടികജാതി സംവരണം പട്ടികജാതി -സ്ത്രീ സംവരണം പട്ടികവിഭാഗസംവരണം പട്ടികവിഭാഗ-സ്ത്രീ സംവരണം ജനറൽ വാർഡുകൾ
തിരുവനന്തപുരം 154 77 17 10 0 0 70
കൊല്ലം 135 68 14 8 0 0 61
പത്തനംതിട്ട 135 69 16 9 0 0 59
ആലപ്പുഴ 219 111 14 7 0 0 101
കോട്ടയം 208 106 13 7 0 0 96
ഇടുക്കി 73 37 4 2 0 0 34
എറണാകുളം 447 226 34 17 0 0 204
തൃശൂർ 286 145 24 14 0 0 131
പാലക്കാട് 249 127 28 15 0 0 109
മലപ്പുറം 505 256 33 18 1 0 233
കോഴിക്കോട് 273 138 20 11 0 0 126
വയനാട് 103 52 4 1 13 7 42
കണ്ണൂർ 334 170 12 4 2 0 154
കാസർകോട് 120 61 3 0 0 0 56
ആകെ 3241 1643 236 123 16 7 1476
 
 
 

 

കോർപ്പറേഷൻ

  ആകെ വാർഡുകൾ സ്ത്രീ സംവരണം പട്ടികജാതി സംവരണം പട്ടികജാതി –സ്ത്രീ സംവരണം പട്ടികവിഭാഗ സംവരണം പട്ടികവിഭാഗ-സ്ത്രീ

സംവരണം

ജനറൽ വാർഡുകൾ
തിരുവനന്തപുരം 101 51 9 5 0 0 46
കൊല്ലം 56 28 4 2 0 0 26
കൊച്ചി 76 38 3 2 0 0 37
തൃശൂർ 56 28 4 2 0 0 26
കോഴിക്കോട് 76 38 3 2 0 0 37
കണ്ണൂർ 56 28 3 2 0 0 27
ആകെ 421 211 26 15 0 0 199

 

ത്രിതലപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആകെ 19950 വാർഡുകളാണ് ത്രിതലപഞ്ചായത്തുകളിൽ ഉണ്ടാകുക.

ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും.

നിലവിലിത് 21900 ആണ്.

The number of municipality and corporation wards has been redefined and notified