വീട്ടിലിരുന്നു ചെയ്യാവുന്ന ബിസിനസുകളുടെ എണ്ണം വിപുലീകരിച്ച് ഖത്തര്‍. വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) ഹോം പ്രോജക്ട് ലൈസന്‍സിന് കീഴില്‍ 48 പുതിയ ഹോം ബിസിനസുകള്‍ കൂട്ടിച്ചേര്‍ക്കുന്നതായി പ്രഖ്യാപിച്ചു. (Qatar encourages cottage industries; Now you can do these businesses from home) ഇതോടെ വീട്ടിലിരുന്ന ചെയ്യാവുന്ന മൊത്തം ബിസിനസുകളുടെ എണ്ണം 63 ആയി.
|
നട്ട്സ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വറുത്ത് പാക്ക് ചെയ്ത് വില്ക്കല്, പുരുഷന്മാരുടെ വസ്ത്രങ്ങള്‍ തയ്ക്കുക, ലഗേജുകളും ബാഗുകളും പോലുള്ള തുകല്‍ ഉല്‍പ്പന്നങ്ങളുടെ അറ്റകുറ്റപ്പണികളും പരിപാലനവും, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ മെയിന്റനന്‍സ്, സ്കെറോക്സ് മെഷീനുകള്‍ നന്നാക്കല്‍, കമ്പ്യൂട്ടറുകളുടെ അറ്റകുറ്റപ്പണികള്‍, മെയിന്റനന്‍സ്, ഈത്തപ്പഴങ്ങളുടെയും ഉപോല്‍പ്പന്നങ്ങളുടെയും വ്യാപാരം, കമ്പ്യൂട്ടറുകളുടെയും ആക്സസറികളുടെയും വില്‍പ്പന, സോഫ്റ്റ്വെയര് ഡിസൈനിംഗും പ്രോഗ്രാമിംഗും, വസ്ത്രങ്ങളുടെ വില്‍പ്പന, ഷൂ വില്പന, യാത്രാ സാമഗ്രികള്‍ വാടകയ്ക്കെടുക്കുക, ട്രാന്സ്ലേഷന് ജോലികള്‍, പുരുഷന്മാരുടെ ആക്സസറികളും പെര്‍ഫ്യൂമുകളും വ്യാപാരം, ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്യല്‍, ഫോട്ടോഗ്രാഫി ജോലികള്‍, സ്ത്രീകളുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും ബ്യൂട്ടി ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെയും വ്യാപാരം, ഇന്റീരിയര്‍ ഡെക്കറേഷന് ഡിസൈന്‍ ജോലികള്‍, മറ്റ് വര്‍ക്ക് ഫ്രം ഹോം ജോലികള്‍ തുടങ്ങിയവയാണ് പുതുതായി അനുവദിച്ചവ.
ഹോം ലൈസന്‍സുകള്‍ ലഭിക്കാന്‍ ഇവ വേണം
ഒരു സര്‍വീസ് അപേക്ഷാ ഫോം, പ്രോപ്പര്‍ട്ടി ഉടമയുടെയും ലൈസന്‍സ് ഉടമയുടെയും ഐഡി കാര്‍ഡുകള്‍ (വിലാസം ലൈസന്‍സ് ഉടമയുടെ വിലാസവുമായി പൊരുത്തപ്പെടണം), കൂടാതെ വീട്ടില്‍ ”മൈ അഡ്രസ്” സൈന്‍ കൂടി ആവശ്യമാണ്.
ഏകജാലക പോര്‍ട്ടല്‍ വഴി ലൈസന്‍സ് അപേക്ഷ ഓണ്‍ലൈനായി നല്‍കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. അപേക്ഷ ഇലക്ട്രോണിക് ആയി സമര്‍പ്പിക്കുകയാണെങ്കില്‍, ലൈസന്‍സ് സേവന അപേക്ഷാ ഫോം പൂരിപ്പിക്കേണ്ട ആവശ്യമില്ല.
ALSO READ: രാമക്ഷേത്രത്തിലെ ജോലിക്കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; എട്ടുപേര്‍ അറസ്റ്റില്‍
www.moci.gov.qa-ലെ ഇ-സര്‍വീസസ് ടാബ് തിരഞ്ഞെടുത്ത് ഏകജാലക സേവനങ്ങളിലേക്ക് പോയി നാഷണല്‍ ഓതന്റിക്കേഷന് സിസ്റ്റം ലോഗിന്‍ ചെയ്ത്, തുടര്‍ന്ന് Comprehensive incoroporation, legal entity, professional establishment എന്നീ സെക്ഷനുകളിലൂടെ കടന്ന് പോയി ലൈസന്‍സ് അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്.
തുടര്‍ന്ന് ഒരു ഹോം ലൈസന്‍സ് തിരഞ്ഞെടുക്കുക. രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകന് ഇലക്ട്രോണിക് കോഡ് സ്കാന്‍ ചെയ്യേണ്ടതുണ്ട്.
ഈ പുതിയ ലൈസന്‍സ് വീട് കേന്ദ്രീകരിച്ചുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ളതാണ്. സംരംഭകര്‍ക്കും ചെറുകിട ബിസിനസ്സ് ഉടമകള്‍ക്കുമുള്ള അവസരങ്ങള്‍ വിപുലീകരിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
പുതിയ പ്രഖ്യാപനം, നവീന ബിസിനസ് ആശയങ്ങളെ പിന്തുണയ്ക്കുന്നതിനും അവരുടെ പ്രോജക്റ്റുകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും സഹായിക്കുന്നു. ഇത് ഭാവിയില്‍ ഹോം ഇതര വാണിജ്യ ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്നതിനും അതുവഴി സാമ്പത്തിക വികസനത്തിനും സുസ്ഥിരതയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും കാരണമാകും.


