17
Sep 2024
Sun
17 Sep 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദ്: കോൺ​ഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ ഗണേശചതുര്‍ഥി ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ മുസ്ലിം പള്ളികള്‍ മൂടി. വെള്ളത്തുണി ഉപയോ​ഗിച്ച് ആണ് പോലിസ് പള്ളികൾ മറച്ചത്. ഹൈദരാബാദിലെ ഏക് മിനാര്‍ മസ്ജിദ്, മസ്ജിദ് ഇ മെഹബൂബ് ഷാഹി, ജാമിയ മസ്ജിദ് തുടങ്ങിയ പ്രശസ്തമായ പള്ളികളാണ്‌ മറച്ചത്‌. 17നാണ് ഘോഷയാത്ര നടക്കുന്നത്. സമാധാനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്നാണ് പൊലീസ് വിശ​​ദീകരണം.

Mosques in Hyderabad covered ahead of Ganesh processions

ഘോഷ യാത്രയ്ക്കിടെ
ഹിന്ദുത്വ സംഘടനകൾ പള്ളിക്ക് നേരെ ആക്രമണം നടത്താൻ സാദ്ധ്യത ഉള്ളതിനാൽ ആണ് പള്ളി മൂടിയത്.

രാമനവമി ഘോഷയാത്ര സമയത്തും പള്ളികള്‍ വെള്ളത്തുണികൊണ്ട് മറച്ചിരുന്നു.

കഴിഞ്ഞ വർഷം യാത്രയ്ക്കിടെ പള്ളിക്ക് നേരെ അമ്പ് എയ്യുന്ന ആംഗ്യം കാണിച്ചു ഹൈദരബാദ് ലോക് സഭാ സ്ഥാനാർത്ഥിയുടെ നടപടി വലിയ വിവാദം ആയിരുന്നു.

Mosques in Hyderabad covered ahead of Ganesh processions

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക