26
Sep 2024
Mon
26 Sep 2024 Mon

കാസര്‍കോട്: ഓണദിവസം കുടുംബമൊന്നിച്ച് വിഷം കഴിച്ചു ഗൃഹനാഥന്‍ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട് മടിക്കൈ പൂത്താക്കാലയില്‍ ആണ് സംഭവം.

അയാളുടെ ഭാര്യയെയും മക്കളെയും വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീലേശ്വരം കോട്ടശേരിയില്‍ തട്ടവളപ്പില്‍ വിജയന്‍ (54) ആണ് മരിച്ചത്.

വിജയന്റെ ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാല്‍ (16) എന്നിവർ ആണ് ചികിൽസയിൽ ഉളളത്.

ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവോണ ദിവസമായ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഗൃഹനാഥനെ വീടിനു സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

വിജയനെ കണ്ടെത്താന്‍ നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം പറമ്പിലെ മരത്തിനു കീഴില്‍ കമിഴ്ന്നു കിടന്ന നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിക്കുന്നതിനിടയില്‍ കയര്‍ പൊട്ടി വീണതായിരിക്കുമെന്നു സംശയിക്കുന്നു. വിജയനും വിഷം കഴിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

householder was found hanged; wife and children in serious condition after getting poisoned