28
Sep 2024
Thu
28 Sep 2024 Thu
Malayali youth dies in Bengaluru hospital fire

ബംഗളുരു മതിക്കരയിലെ എംഎസ് രാമയ്യ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു സുജയ് സുജാതന്‍. വ്യാഴം ഉച്ചയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>