ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും. നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്ന നിഗമനത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കുന്നത്. തിരച്ചിലിനായി ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും. ഡ്രഡ്ജര്‍ ഗംഗാവലി പുഴയില്‍ ഉറപ്പിച്ച് നിര്‍ത്തിയ ശേഷം ഉച്ചയോടെ മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്.
|
ഡ്രഡ്ജര്‍ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാന്‍ 45 മണിക്കൂര്‍ വേണ്ടി വരും. നാവികസേനയുടെ ഡൈവര്‍മാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തും. പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിര്‍ദേശം കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടമാകും തുടര്‍നടപടി നിശ്ചയിക്കുക.
കാര്‍വാറില്‍ നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഡ്രഡ്ജര്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ജുഗുണി അഴിമുഖത്ത് എത്തിയത്. ഗംഗാവലി പുഴയിലെ പാലം കടക്കുന്നതിനായി വേലിയിറക്ക സമയം വരെ ഡ്രഡ്ജര്‍ അഴിമുഖത്ത് നങ്കൂരമിടുകയായിരുന്നു. പിന്നീട് ഇന്നലെ വൈകിട്ട് നാലു മണിക്ക് വേലിയിറക്കം തുടങ്ങിയതോടെ ഡ്രഡ്ജര്‍ പാലത്തിനടിയിലൂടെ നീങ്ങി.
ഇപ്പോഴത്തെ തിരച്ചില്‍ പ്രതീക്ഷയോടെയാണ് കുടുംബം നോക്കുന്നത്. ഇത്രയും വലിയൊരു വണ്ടിക്കെന്ത് സംഭവിച്ചു? അതില്‍ അര്ജുന് ഉണ്ടെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. അര്ജുന് ഉറങ്ങുന്ന സമയത്തായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. ക്യാബിനകത്ത് അര്ജുന് ഉണ്ടാകുമെന്നാണ് കുടുംബത്തിന്റെ വിശ്വാസം- അര്‍ജുന്റെ ബന്ധുവായ ജിതിന് പറഞ്ഞു.
ഗംഗാവലിപുഴയിലെ അടിയൊഴുക്ക് മൂന്നു നോട്സില്‍ താഴെ തുടരുകയാണ്. നാവികസേനയുടെ സംഘം ഇന്നലെ ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ലോറി ഉണ്ടാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്ഥലത്ത് പുഴയുടെ അടിത്തട്ടില്‍ സോണാര്‍ പരിശോധനയും നടത്തി. ഇതിനും ശേഷമാണ് ഡ്രഡ്ജിംഗ് രീതി തീരുമാനിക്കുക.
28.5 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്റെ അടിത്തട്ടില്‍ മണ്ണെടുക്കാന്‍ കഴിയുന്ന ഡ്രഡ്ജറാണ് ഗോവന്‍ തീരത്ത് നിന്ന് എത്തിക്കുന്നത് മണ്ണും പാറക്കെട്ടും മരങ്ങളും എടുക്കാന്‍ കഴിയുന്ന ഒരു ഹിറ്റാച്ചി, ഡ്രഡ്ജറിനെ പുഴയിലുറപ്പിച്ച് നിര്‍ത്താനുള്ള രണ്ട് ഭാരമേറിയ തൂണുകള്‍, തൂണ് പുഴയിലിറക്കാനും പുഴയില്‍ നിന്ന് വസ്തുക്കള്‍ എടുക്കാനും കഴിയുന്ന ഒരു ക്രെയിന്‍ എന്നിവയാണ് ഇതിന്റെ ഭാഗങ്ങള്‍.
Search for Arjun is Continue today; will be examined in the afternoon with dredger
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





