ബീജിങ്: നിരവധി സഹജീവനക്കാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അഴിമതി നടത്തുകയും ചെയ്ത ചൈനയിലെ വനിതാ ഗവര്‍ണര്‍ക്ക് തടവുശിക്ഷ. (Sexual relations with 58 co-workers; Female governor jailed in China) 13 വര്‍ഷം തടവും 1.18 കോടി രൂപ പിഴയുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭാരവാഹി കൂടിയായ ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
|
സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഹോങ് യാങ് എന്ന ഗവര്‍ണര്‍ക്ക് ശിക്ഷ വിധിച്ച വിവരം അറിയിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയും ഇവര്‍ വഹിക്കുന്നുണ്ട്. 60 യുവാന്‍ ഇവര്‍ കൈക്കുലി വാങ്ങിയെന്നാണ് കേസ്.
22ാം വയസിലാണ് ഇപ്പോള്‍ 52 വയസ്സുള്ള ഹോങ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമാവുന്നത്. കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ള അവരുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഈ പ്രവര്‍ത്തനങ്ങളാണ് അവര്‍ക്ക് പാര്‍ട്ടിയിലേക്കുള്ള വഴി തുറന്നത്.
2023 ജനുവരിയിലാണ് അവരെ കുരുക്കിലാക്കിയ ഡോക്യുമെന്ററി പുറത്ത് വന്നത്. തന്റെ അടുപ്പക്കാരല്ലാത്ത കമ്പനികളെ ഹോങ് പിന്തുണക്കുന്നില്ലെന്നായിരുന്നു ഡോക്യുമെന്ററിയില്‍ പറഞ്ഞിരുന്നത്. ഇതിന് പുറമേ 58ഓളം സഹപ്രവര്‍ത്തകരുമായി ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.
2023 ഏപ്രിലില്‍ ഹോങിനെ അറസ്റ്റ് ചെയ്യുകയും പദവിയില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു. ചെയ്തികളില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും സഹപ്രവര്‍ത്തകരെയോ കുടുംബാംഗങ്ങളെയോ തന്നെ സ്‌നേഹിച്ച മറ്റുള്ളവരെയോ ഇപ്പോള്‍ അഭിമുഖീകരിക്കാന്‍ ആവുന്നില്ലെന്നും അവര്‍ പറഞ്ഞു.


