Job in Sabarimala: മകരവിളക്ക്: ശബരിമലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിക്ക് അവസരം
|
ഈ വര്‍ഷത്തെ മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അവസരം. താത്പര്യമുള്ളവര്‍ക്ക് തപാല്‍മാര്‍ഗമോ നേരിട്ടോ അപേക്ഷിക്കാം.
ഹിന്ദുക്കളായ പുരുഷന്‍മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
സെപ്റ്റംബര്‍ 30 വൈകുന്നേരം 5 മണിക്ക് മുന്‍പ് അപേക്ഷ ഓഫീസിലെത്തണം.
വയസ്സ്
അപേക്ഷകര്‍ 18 നും 65 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ആറു മാസത്തിനകം എടുത്തിട്ടുളള പാസ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ, ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ്, പൂര്‍ണമായ മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം ഈ ആഫീസിലും, ദേവസ്വം ബോര്‍ഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ https://travancoredevaswomboard.org/ എന്ന വെബ്‌സൈറ്റിലും, പ്രസ്സിദ്ധീകരിച്ചിട്ടുളള മാതൃകയില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകള്‍ 30.09.2024 വൈകുന്നേരം 5 മണിക്ക് മുമ്പ് ചീഫ് എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം 695003 എന്ന മേല്‍വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്.
Job opportunity in Sabarimala as a daily wage earner


