28
Sep 2024
Wed
28 Sep 2024 Wed
Nipa death in Malappuram; Fever survey to detect people with fever in the area

മലപ്പുറം: മലപ്പുറത്തെ നിപ ഭീതി ഒഴിഞ്ഞതോടെ ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയില്‍ മാസ്‌ക് നിര്‍ ബന്ധമാക്കിയതുമായ ഉത്തരവും കലക്ടര്‍ പിൻവലിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാര്‍ഡുകളുമായിരുന്നു കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. ഇവിടത്തെ വിദ്യാലയങ്ങള്‍ ഇന്നു മുതൽ തുറക്കും. സമ്പര്‍ക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീന്‍ ഇന്ന് അവസാനിക്കുന്നതാണ്.

ഇന്നലെ ഫലം ലഭിച്ച 16 സാംപിളുകളും നെഗറ്റീവായതോടെ ആണ് ആശ്വാസമായത്. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില ചികിൽസ തേടിയിട്ടുണ്ട്.

fear of Nipah is over; Restrictions have been lifted in Malappuram