15
Sep 2024
Thu
15 Sep 2024 Thu
lic new jeevan shanti plan details

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

LIC New Jeevan Shanti Plan Policy: രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) കുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുള്‍പ്പെടെ വിവിധ പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപസുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനല്‍കുന്നതിനാല്‍ എല്‍ഐസിയുടെ പല സ്‌കീമുകളും വന്‍ ഹിറ്റാണ്. വിരമിച്ച ശേഷമുള്ള ജീവിതത്തെ കുറിച്ച് ആശങ്കയുള്ളവര്‍ക്ക് വളരെ മുമ്പ് തന്നെ LIC വിവിധ പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒന്നാണ് എല്‍ഐസി ജീവന്‍ ശാന്തി (LIC New Jeevan Shanti Plan Policy).
നിക്ഷേപകര്‍ക്ക് അവരുടെ ഒറ്റത്തവണ നിക്ഷേപത്തിന്റെ വ്യാപ്തി അനുസരിച്ച് ഒരു ലക്ഷം രൂപ വരെ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന അതുല്യ പ്ലാനാണിത്. ഉദാഹരണത്തിന്, 55 വയസുള്ള ഒരാള്‍ 11 ലക്ഷം രൂപ ഈ പദ്ധതിയില്‍ നിക്ഷേപിച്ചു. ഇദ്ദേഹത്തിന് 60 വയസ്സ് മുതല്‍ 1,02,850 രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. നിക്ഷേപകന്റെ മുന്‍ഗണന അനുസരിച്ച് തുക വാര്‍ഷികമോ, അര്‍ദ്ധവാര്‍ഷികമോ, മാസമോ ആയി പിന്‍വലിക്കാനും സാധിക്കും. ഈ പോളിസിക്ക് കീഴില്‍ സിംഗിള്‍ ലൈഫ്, ജോയിന്റ് ലൈഫ് ഡിഫേര്‍ഡ് ആന്വിറ്റി ഓപ്ഷനുകള്‍ എന്നിവ ലഭിക്കും.

എന്താണ് ജീവന്‍ ശാന്തി പോളിസി

ജീവന്‍ ശാന്തി പോളിസി ഒരു സിംഗിള്‍ പ്രീമിയം പ്ലാനാണ്. നിക്ഷേപകര്‍ക്ക് രണ്ട് ഓപ്ഷനുകളാണ് ഈ പോളിസിയ്ക്ക് കീഴില്‍ ലഭിക്കുക. പദ്ധതിയില്‍ ചേര്‍ന്ന ഉടന്‍ തന്നെ പെന്‍ഷന്‍ ലഭിക്കുന്ന ഇമ്മിഡിയേറ്റ് പ്ലാനും, ഒരു വര്‍ഷം മുതല്‍ 12 വര്‍ഷം വരെ പെന്‍ഷന്‍ ലഭിക്കുന്ന ഡിഫേര്‍ഡ് പ്ലാനും ഈ പോളിസിക്ക് കീഴിലുണ്ട്. നിക്ഷേപകന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്. സിംഗിള്‍ ലൈഫ് ഓപ്ഷനു കീഴിലുള്ള ഡിഫേര്‍ഡ് കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍ നോമിനിക്കായിരിക്കും ആനൂകൂല്യം ലഭിക്കുക.

ഒരു ലക്ഷം രൂപ എങ്ങനെ ലഭിക്കും?

ജീവന്‍ ശാന്തി പോളിസി ഒരു ആന്വിറ്റി പ്ലാനാണ്. അത് വാങ്ങുന്നതിനൊപ്പം നിങ്ങളുടെ പെന്‍ഷന്‍ പരിധിയും അതില്‍ ഉറപ്പിക്കാം. റിട്ടയര്‍മെന്റിനു ശേഷവും നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിശ്ചിത പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കും. ഇതിലെ നിക്ഷേപത്തിന് മികച്ച പലിശയും ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് 55 വയസ്സ് പ്രായമുണ്ടെങ്കില്‍ LIC പുതിയ ജീവന്‍ ശാന്തി പ്ലാന്‍ വാങ്ങുമ്പോള്‍ 11 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അത് അഞ്ച് വര്‍ഷത്തേക്ക് കാലാവധിയുണ്ടാകും. 60 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് എല്ലാ വര്‍ഷവും 1,02,850 രൂപ പെന്‍ഷന്‍ ലഭിച്ചു തുടങ്ങുകയുംചെയ്യും.

6 മാസം, പ്രതിമാസം എത്ര ലഭിക്കും?

11 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തില്‍ വാര്‍ഷിക പെന്‍ഷന്‍ ഒരു ലക്ഷം രൂപയില്‍ കൂടുതലായിരിക്കും. എന്നാല്‍ അത് ആറ് മാസം കൂടുമ്പോള്‍ എടുക്കണമെങ്കില്‍ അത് 50,365 രൂപയായിരിക്കും. എല്ലാ മാസവും പെന്‍ഷന്‍ കണക്കാക്കിയാല്‍ ഇത്രയും നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് എല്ലാ മാസവും 8,217 രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ്.

 

പ്രായ പരിധി

പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായ പ്രായപരിധി 30 വയസാണ്. പോളിസിയില്‍ ചേരാന്‍ സാധിക്കുന്ന പരമാവധി പ്രായം 79 ആണ്. കുറഞ്ഞത് 1.5 ലക്ഷം രൂപ നിക്ഷേപിക്കണം. പെന്‍ഷന്‍ ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ എല്‍ഐസി ജീവന്‍ ശാന്തി പോളിസിയില്‍ നിന്നും വായ്പാ സേവനവും നിക്ഷേപകര്‍ക്ക് ലഭിക്കും. പെന്‍ഷന്‍ ആരംഭിച്ച് 3 മാസം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പോളിസി സറണ്ടര്‍ ചെയ്യാനും ഒപ്ഷനുണ്ട്.

 

lic new jeevan shanti plan details