കൊച്ചി: കേരളത്തിലെ സ്വര്‍ണവില തുടര്‍ച്ചയായുള്ള കുതിച്ചു ചാട്ടങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ ദൃശ്യമായത്. 56,000ലെത്തി സര്‍വ്വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില ഇപ്പോഴുള്ളത്. ഈ മാസത്തെ മാത്രമല്ല എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉയര്‍ന്ന നിരക്കിലൂടെയാണ് കടന്നുപോയത്. എന്നാല്‍ ഇതിനിടെ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 40 രൂപ മാത്രമാണ് കുറഞ്ഞത്. 56,760 രൂപയിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുക. ഇതോടെ 7,095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില. ഗ്രാമിന് അഞ്ചുരൂപ മാത്രമാണ് കുറഞ്ഞത്. കുറഞ്ഞെങ്കിലും റെക്കോഡില്‍ തന്നെയാണ് സ്വര്‍ണവില.
|
സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മാറ്റമില്ലാതെ തുടര്‍ന്ന 53,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണം വാങ്ങാന്‍ നല്ല അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയില്‍ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വര്‍ണ വിലയില്‍ ഉണ്ടായത്.
സ്വര്‍ണം വിലയില്‍ മാത്രമല്ല വെള്ളി വിലയിലും ഇന്ന് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ് വില. സ്വര്‍ണവില പോലെ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
സെപ്റ്റംബറിലെ സ്വര്‍ണവില
| Date | Price of 1 Pavan Gold (Rs.) |
| 1-Sep-24 | 53560 |
| 2-Sep-24 | Rs. 53,360 (Lowest of Month) |
| 3-Sep-24 | Rs. 53,360 (Lowest of Month) |
| 4-Sep-24 | Rs. 53,360 (Lowest of Month) |
| 5-Sep-24 | Rs. 53,360 (Lowest of Month) |
| 6-Sep-24 | 53760 |
| 7-Sep-24 | 53440 |
| 8-Sep-24 | 53440 |
| 9-Sep-24 | 53440 |
| 10-Sep-24 | 53440 |
| 11-Sep-24 | 53720 |
| 12-Sep-24 | 53640 |
| 13-Sep-24 | 54600 |
| 14-Sep-24 | 54920 |
| 15-Sep-24 | 54920 |
| 16-Sep-24 | 55040 |
| 17-Sep-24 | 54920 |
| 18-Sep-24 | 54800 |
| 19-Sep-24 | 54600 |
| 20-Sep-24 | 55080 |
| 21-Sep-24 | 55680 |
| 22-Sep-24 | 55680 |
| 23-Sep-24 | 55840 |
| 24-Sep-24 | 56000 |
| 25-Sep-24 | 56480 |
| 26-Sep-24 | 56480 |
| 27-Sep-24 Yesterday » |
Rs. 56,800 (Highest of Month) |
| 28-Sep-24 Today » |
Rs. 56,760 |
Slight drop in gold prices today; Still on record though


