30
Sep 2024
Sun
30 Sep 2024 Sun
Gujarat Bulldozer raj

ഗാന്ധിനഗര്‍: ബുള്‍ഡോസര്‍ രാജ് നിര്‍ത്തിവയ്ക്കണമെന്ന സുപ്രിം കോടതി വിധിക്കു പുല്ലുവില കല്‍പ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍.(Nine mosques and houses were bulldozed in Gujarat)  ഭൂമി കൈയ്യേറിയെന്ന് ആരോപിച്ച് ഗുജറാത്തില്‍ നിരവധി മുസ്ലിം പള്ളികളും വീടുകളും തകര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗിര്‍ സോമനാഥ് ജില്ലയിലെ സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള പ്രഭാസ് പടാന്‍ പ്രദേശത്തെ ഒമ്പത് മുസ്‌ലിം പള്ളികളും ആരാധനാലയങ്ങളും 45 വീടുകളുമാണ് അധികൃതര്‍ പൊളിച്ചത്. പ്രാദേശിക ഭരണകൂടമാണ് കെട്ടിടങ്ങള്‍ തകര്‍ത്തത്.

സോമനാഥ് ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി കൈയ്യേറി നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയതെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. എന്നാലിത് നിയമാനുസൃതമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ന്യൂനപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റിയും രംഗത്തുവന്നു.

ഒക്ടോബര്‍ ഒന്ന് വരെ അനുമതിയില്ലാതെയുള്ള ബുള്‍ഡോസര്‍ രാജ് സ്റ്റേ ചെയ്യണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനിടെയാണ് പള്ളികളും വീടുകളും പൊളിച്ചത്.