|
മലപ്പുറം: ബംഗളൂരു ആസ്ഥാനമായ സരോജിനി ദാമോദര്‍ ഫൗണ്ടേഷന്റെ സാരഥിയും ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി ഷിബുലാലും കുടുംബവും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനായി നല്‍കിവരുന്ന അക്ഷയശ്രീ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്ഷകന് രണ്ടുലക്ഷം രൂപയും ജില്ലാതലത്തില്‍ അരലക്ഷം രൂപ വീതവുമുള്ള 13 പരുസ്കാരങ്ങളുമാണ് നല്‍കുന്നത്. കൂടാതെ മട്ടുപാവ്, സ്കൂള്‍, കോളജ്, വെറ്ററന്‍സ്, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകള്‍ക്കായി 10,000 രൂപ വീതമുള്ള 33 പ്രോത്സാഹന അവാര്‍ഡുകളും നല്‍കുന്നുണ്ട്.
അപേക്ഷകള്‍ നവംബര്‍ 30ന് മുമ്പായി ലഭിച്ചിരിക്കണം. ജൈവകൃഷിചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസില്‍ കൃഷിയുടെ ലഘുവിവരണവും പൂര്‍ണവിലാസവും വീട്ടില്‍ എത്തിച്ചേരാനുള്ള വഴിയും മൊബൈല്‍ നമ്പറും സഹിതമാണ് അപേക്ഷിക്കേണ്ടത്.
വിലാസം: കെ.വി ദയാല്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ, പി.ഒ ആലപ്പുഴ 688525
apply for the Akshaya Shree Award for Organic Farmers





