കൊല്ലം: കൊല്ലത്ത് ഇന്‍സ്റ്റഗ്രാംമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പമിരുന്ന മലപ്പുറത്തുകാരിയായ 19 കാരിയെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. കൊല്ലം പെരിനാട് കടവൂര്‍ സ്വദേശിയും സുഗന്ധ വ്യഞ്ജനത്തൈ വ്യാപാരിയുമായ വിഷ്ണുലാല്‍ (34) ആണ് അറസ്റ്റിലായത്.
|
കഴിഞ്ഞദിവസം രാവിലെ കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം നടന്നത്. ആണ്‍സുഹൃത്തുമൊത്ത് ശാസ്താംകോട്ട തടാകതീരത്ത് ഇരിക്കുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 19കാരിയെ പൊലീസ് എന്നു പറഞ്ഞാണ് വിഷ്ണുലാല്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ശാസ്താംകോട്ട പൊലീസിന്റെയും പിങ്ക് പൊലീസിന്റെയും തന്ത്രപരമായ നീക്കത്തിലൂടെ മണിക്കൂറുകള്‍ക്കകം ഇയാളെ പൊക്കി.
രണ്ടുപേരും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. രണ്ടുപേരും സംസാരിച്ചിരിക്കെയാണ് പൊലീസെന്ന് അവകാശപ്പെട്ട് വിഷ്ണുലാല്‍ എത്തിയത്. ഇരുവരോടും ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് പരിശോധിച്ചശേഷം സമീപത്തുള്ള ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. യുവാവിനോട് നടന്നുവരാനും പെണ്‍കുട്ടിയോട് കാറില്‍ വരാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞു. യുവാവ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി അവിടെ എത്തിയിരുന്നില്ല. ഇതോടെ യുവാവ് പൊലിസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്താനായി ശാസ്താംകോട്ട പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചു.
കാക്കി സോക്‌സ് ധരിച്ച ഒരാള്‍ രാവിലെ മുതല്‍ തടാകതീരത്ത് ഉണ്ടായിരുന്നെന്നും അയാള്‍ പിങ്ക് പൊലീസുമായി സംസാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ പിങ്ക് പൊലീസ് വിഷ്ണുലാലിനെ ബന്ധപ്പെട്ട് തന്ത്രപരമായി വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. പലയിടത്തും കാറില്‍ കറക്കിയശേഷം കടപുഴ പാലത്തിന് സമീപം യുവതിയെ ഇറക്കിവിട്ടതായി ഇയാള്‍ മൊഴി നല്‍കി. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് അവിടെ എത്തിയെന്ന് ഉറപ്പിച്ചു. ഉപദ്രവിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ദോഹേപദ്രവം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പ് പ്രകാരമാണ് പൊലീസ് വിഷ്ണുലാലിനെതിരെ കേസെടുത്തത്.
പൊതുപ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തി തടാകതീരത്ത് അനാശാസ്യം നടക്കുന്നതായി വിഷ്ണുലാല്‍ പലവട്ടം പിങ്ക് പോലീസിനെ അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു.
19-year-old woman from Malappuram who was with her boyfriend in Kollam was kidnapped
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





