|
കോഴിക്കോട്: മുക്കത്ത് സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം. പന്നിക്കോട് സ്വദേശി പാറമ്മല്‍ അശ്വിന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരുക്കേറ്റു. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് വലിയപറമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.
മുക്കം ഭാഗത്തുനിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Youth dies in Mukkat scooter accident
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





