13
Oct 2024
Thu
13 Oct 2024 Thu
Tennis Legend Rafael Nadal announced his retirement

വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് നദാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനല്‍സിനു ശേഷമാവും 38കാരനായ നദാല്‍ വിരമിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് താന്‍ വിരമിക്കുകയാണ്. കഠിനമായ കാലത്തിലൂടെയാണ് പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വര്‍ഷമായി കടന്നുപോവുന്നത്. തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. ഈ ജീവിതത്തില്‍ എല്ലാത്തിനും തുടക്കവും ഒടുക്കവും ഉണ്ടെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നദാല്‍ വ്യക്തമാക്കി. 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് നദാല്‍ ചൂടിയിട്ടുള്ളത്.

ALSO READ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക്ക് ജോക്കോവിച്ചിന്; ഗ്രാന്‍സ്ലാം നേട്ടത്തില്‍ നദാലിനൊപ്പം

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക