മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിന്. പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ഗ്രീക്കിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ 3-6, 6-7, 6-7 സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് നേട്ടം. കിരീട നേട്ടത്തോടെ കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്റെ റെക്കോഡിനൊപ്പം താരമെത്തി. കിരീട നേട്ടത്തോടെ കൈവിട്ട ലോക ഒന്നാം നമ്പര്‍ പട്ടവും സെര്‍ബിയന്‍ താരം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ കൊവിഡ് വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ സമ്മതിക്കാതെ തടഞ്ഞ താരമാണ് ഇന്ന് കിരീട നേട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്. കരുതല്‍ തടങ്കിലിട്ട താരത്തെ പിന്നീട് നാട്ടിലേക്ക് അയക്കുകയായിരുന്നു. ജോക്കോവിച്ചിന്റെ മധുരപ്രതികാരമാണ് കിരീട നേട്ടം.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



