24
Oct 2024
Mon
24 Oct 2024 Mon
college student dies in bike and bus collision

മലപ്പുറം: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരൻ മരിച്ചു. പറമ്പിൽ പീടിക വരപ്പാറ പരേതനായ ചെമ്പൻ അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ ഹാഷിർ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9ഓടെ പാലക്കാട്‌ – കോഴിക്കോട് ദേശീയപാതയിൽ വള്ളുവമ്പ്രം അത്താണിക്കൽ വച്ചാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം മഅദിൻ പോളിടെക്‌നിക് കോളജിൽ രണ്ടാം വർഷ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിദ്യാർഥിയായ മുഹമ്മദ്‌ ഹാഷിർ കൂട്ടുകാരനോടൊപ്പം കോളജിലേക്കു‌ പോവുമ്പോഴായിരുന്നു അപകടം. സഹോദരങ്ങൾ: അജ്മൽ സുനൂൻ, തബ്‌ഷീർ, മിദ്ലാജ്.