25
Oct 2024
Tue
25 Oct 2024 Tue
trying to abduct kid

കോട്ടയം: വീട്ടില്‍ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. (Attempt to abduct a baby who was sleeping in a crib at home; Nomads in custody) പുതുപ്പള്ളിയില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊട്ടിലില്‍ കിടക്കുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീകളാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ ഒരാഴ്ച മുന്‍പും വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സ്ത്രീകള്‍ ചുറ്റുപാടുകള്‍ വീക്ഷിച്ച് പോവുകയും പിന്നീട് വന്ന് കുഞ്ഞിനെ കടത്തി കൊണ്ടുപോവാന്‍ ശ്രമിക്കുകയുമായിരുന്നു. വീടിനകത്ത് കയറി കുഞ്ഞിനെ കൈക്കലാക്കിയ നാടോടികള്‍ ഷാളില്‍ പുതച്ച് പുറത്തേക്കിറങ്ങൂമ്പോഴാണ് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബഹളമുണ്ടാക്കി ഇവരുടെ പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ട് സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മൂന്നു നാടോടി സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.