14
Oct 2024
Fri
14 Oct 2024 Fri
Integrated Five Year LLB and Three Year LLB Notifications

ത്രിവത്സര എല്‍.എല്‍.ബി
കേരളത്തിലെ 4 ഗവണ്‍മെന്റ് ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 202425 ലെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സിലേക്ക് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov.in വെബ്‌സെറ്റില്‍ ഒക്ടോബര്‍ 22ന് രാത്രി 11.59 വരെ സൗകര്യം ഉണ്ടായിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫോണ്‍ : 0471 2525300.

 

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി

കേരളത്തിലെ 4 ഗവണ്‍മെന്റ് ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 202425 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദ് ചെയ്യുന്നതിനും ഒക്ടോബര്‍ 22ന് രാത്രി 11.59 വരെ www.cee.kerala.gov.in എന്ന വെബ്‌സെറ്റില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in

ഫോണ്‍ : 0471 2525300.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

Integrated Five Year LLB and Three Year LLB Notifications