14
Oct 2024
Sat
14 Oct 2024 Sat
Recruitment to Territorial Army Infantry Battalions

ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുള്ളവര്‍ക്കായി ടെറിട്ടോറിയല്‍ ആര്‍മി ഇന്‍ഫന്‍ട്രി ബറ്റാലിയനുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ടെറിട്ടോറിയല്‍ ആര്‍മിയിലെ 110 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ മദ്രാസ്, 117 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍, ഗാര്‍ഡ്‌സ് ട്രിച്ചി, 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ മദ്രാസ്, കോഴിക്കോട് എന്നിവയിലെ സൈനികരുടെ ജനറല്‍ ഡ്യൂട്ടി, ട്രേഡ്‌സ്മാന്‍ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി കോയമ്പത്തൂരിലെ പിആര്‍എസ് ഗ്രൗണ്ടില്‍ ആണ് നടക്കുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ റിസര്‍വ് ഫോഴ്‌സ് വിഭാഗമാണ് ടെറിട്ടോറിയല്‍ ആര്‍മി. ഇന്ത്യന്‍ ആര്‍മിയുടെ ആന്‍സിലറി യൂണിറ്റായാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനം. മുഴുവന്‍ സമയ സൈനിക സേവനം ചെയ്യുന്നവരേക്കാള്‍ വ്യത്യസ്തമായി, ഇത് പാര്‍ട്ട് ടൈം സേവനമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിക്രൂട്ട്‌മെന്റ് റാലി
നവംബര്‍ 4 മുതല്‍ നവംബര്‍ 10 വരെയാണ് റിക്രൂട്ട്‌മെന്റ് നടക്കുക. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാം.

ആകെ 2847 ഒഴിവുകള്‍
സോണ്‍ നാലില്‍ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൊത്തം 774 ഒഴിവുകളാണുള്ളത്. രാജ്യത്തകാമാനം മൊത്തം 2847 ഒഴിവുകളിലേക്കാണ് ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

പ്രായപരിധി:
18 മുതല്‍ 42 വയസ്സുവരെ
(സംവരണവിഭാഗത്തിന് ഇളവുണ്ട്)

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

യോഗ്യത
10ാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.
കൂടാതെ നല്ല ശാരീരിക യോഗ്യതയും ആവശ്യമാണ്.

തെരഞ്ഞെടുപ്പ് രീതി
കായികക്ഷമതാ പരിശോധന, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വേരിഫിക്കേഷന്‍ എന്നിവയ്ക്ക് ശേഷമാണ് നിയമനം നടത്തുക.

വെബ്‌സൈറ്റ്:
jointerritorialarmy.gov.in
www.ncs.gov.in

Recruitment to Territorial Army Infantry Battalions