ഗസ: ഹമാസ് വിദേശകാര്യ വിഭാഗം തലവന്‍ ഖാലിദ് മിഷല്‍ പുതിയ ഹമാസ് തലവനാകുമെന്ന് റിപോര്‍ട്ട്. (Khaled Mishal may become the new head of Hamas) നിലവിലെ ഹമാസ് കമാന്‍ഡര്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്ടിങ് തലവനായി ഖാലിദ് മിഷലിനെ തെരഞ്ഞെടുത്തതായി ലബ്നാന്‍ മാധ്യമമായ എല്‍.ബി.സി.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
|
ഖാലിദ് മിഷലിന് പുറമെ മറ്റൊരു നേതാവായ ഖലീല്‍ ഹയ്യയുടെ പേരും നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് തലവന്‍ യഹ്യാ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസും സിന്‍വാറിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനില്‍ വെച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മുന്‍ തലവന്‍ ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ട സമയത്തും നേതൃസ്ഥാനത്തേക്ക് മിഷലിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. 1996ല്‍ മിഷല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ വിഭാഗം നേതാവായിരുന്നു.
1998ല്‍ ജോര്‍ദാനില്‍ വെച്ച് ഇസ്രായേല്‍ മിഷലിനെ സ്ലോ പോയിസണ്‍ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചച്ചതിനെ തുടര്‍ന്ന് അദ്ദേഹം കോമയിലായിരുന്നു. തുടര്‍ന്ന് ജോര്‍ദാനുമായുള്ള നയതന്ത്ര കരാറിന്റെ ഭാഗമായി ഇസ്രായേല്‍ മറുമരുന്ന് നല്‍കിയതോടെയാണ് മിഷല്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. 2017ല്‍ ഇസ്മായില്‍ ഹനിയ്യ പൊളിറ്റിക്കല്‍ വിഭാഗം തലവനായി ചുലമതലയേറ്റപ്പോള്‍ മിഷല്‍ സ്ഥാനമൊഴിയുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





