28
Oct 2024
Sun
28 Oct 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: ബൈക്ക് ഓടിക്കുന്നതിനിടെ സ്വകാര്യ ബസിനടിയിൽപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈല്‍ മരംകൊള്ളിയില്‍ പ്രകാശിന്റെയും ബിന്ദുവിന്റെയും മകന്‍ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് റോഡിൽ പരുന്തും മലയ്ക്ക് സമീപം ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു അപകടം നടന്നത്.

ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയും അടിയിൽ കുടുങ്ങുകയും ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
വിവരം അറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് നന്ദുവിന്റെ മൃതദേഹം കാഞ്ഞിപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

മൃതദേഹം ഇന്ന് സംസ്കരിക്കും.
അകലക്കുന്നം മറ്റക്കര ടോംസ് കോളേജിലെ ഓട്ടോ-മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

സഹോദരങ്ങള്‍: അനന്ദു, അശ്വതി.

student died in bike accident in kanjirappally