01
Oct 2024
Sun
01 Oct 2024 Sun
husband shoots wifes boy friend to death

ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ സുമിത് മാന്‍ഡലിനെ(ബാബു ബംഗാളി-31) പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ വാന്‍ ഡ്രൈവറായ രോഹിത് കുമാര്‍(25)ആണ് കൊല്ലപ്പെട്ടത്. വീടിനു പുറത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ പോയിന്റ് ബ്ലാങ്കില്‍ ആയിരുന്നു പ്രതി രോഹിത്തിനെ വെടിവച്ചുകൊന്നത്. ഒക്ടോബര്‍ 14നായിരുന്നു കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞദിവസമാണ് സുമിത്തിനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ താനും ഭാര്യാസഹോദരന്‍ കുന്ദന്‍ സിങ്ങും മറ്റൊരാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് സുമിത്ത് പോലീസിനോടു പറഞ്ഞു. കുന്ദന്‍ സിങ് ശനിയാഴ്ച കോടതിയില്‍ കീഴടങ്ങി. മൂന്നാമനെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക