23
Oct 2024
Wed
23 Oct 2024 Wed
Aborted a minor girl; Doctor arrested in Kollam

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ കൊല്ലത്ത് അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫ് ആണ് പിടിയിലായത്. ജെജെ ഹോസ്പിറ്റല്‍ എന്ന പേരില്‍ കൃഷ്ണപുരത്ത് ഇയാള്‍ ആശുപത്രി നടത്തിവരികയായിരുന്നു. പീഡനത്തിനിരയായി ഗര്‍ഭിണിയായ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടികാണിച്ചാണ് ജോസ് ജോസഫ് ഗര്‍ഭഛിദ്രം നടത്തി നല്‍കിയത്. ഗര്‍ഭഛിദ്രത്തിന് ഇയാള്‍ കനത്ത പണവും ഈടാക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം അസി. പോലീസ് കമ്മീഷണര്‍ എം. ഷെരീഫിന്റെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കായംകുളം, ശക്തികുളങ്ങര പോലീസ് സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസ്സുകളില്‍ പ്രതിയായയാളണെന്ന് പൊലീസ് പറഞ്ഞു. സമാന സംഭവത്തില്‍ ശക്തികുളങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിനിറങ്ങിയ സമയത്തായിരുന്നു വീണ്ടും കുറ്റം ചെയ്ത് ജോസ് ജോസഫ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങള്‍ പൊലീസില്‍ അറിയിക്കേണ്ടത് ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും ചുമതലയാണെന്നും പൊലീസ് വ്യക്തമാക്കി.

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്.എസ്, സന്തോഷ് കുമാര്‍.സി, ലാലു.എസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Aborted a minor girl; Doctor arrested in Kollam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക