25
Oct 2024
Tue
25 Oct 2024 Tue
student dies after jumps to river after cut his wrist vein

കോഴിക്കോട്ട് കൈഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചു. ഉണ്ണിക്കുളം ശാന്തിനഗര്‍ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ്(20)ആണ് മരിച്ചത്. കോഴിക്കോട് ഉള്ളിയേരി കണയങ്കോട് പാലത്തില്‍ നിന്നാണ് വിദ്യാര്‍ഥി പുഴയില്‍ ചാടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലത്തില്‍ നിന്ന് യുവാവ് കൈഞരമ്പ് മുറിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടവര്‍ ഇടപെടാന്‍ ശ്രമിക്കുമ്പോഴേക്ക് ഉവൈസ് പുഴയിലേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉവൈസിനെ കണ്ടെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.