23
Oct 2024
Wed
23 Oct 2024 Wed
temple priest dies in Kollam after lorry ran over his head

കൊല്ലം കടപ്പാക്കടയില്‍ സ്‌കൂട്ടറില്‍ നിന്നു വീണ ക്ഷേത്രപൂജാരി പിന്നാലെ വന്ന ലോറി തലയിലൂടെ കയറി മരിച്ചു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജീവ് കുമാര്‍(21)ആണ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയന്ത്രണം നഷ്ടമായ സ്‌കൂട്ടര്‍ മറിഞ്ഞതോടെ സഞ്ജീവ് കുമാര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന ലോറിയുടെ ചക്രം യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.