ഒരു മാസം മുമ്പ് ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അട്ടിമറിച്ച തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചത് എസ്ഡിപിഐ സഹായത്തില്‍. (UDF with the support of SDPI regained the Vembayam panchayat administration) കഴിഞ്ഞ മാസം അവിശ്വാസത്തിലൂടെ പുറത്തായ കോണ്‍ഗ്രസിലെ ബീനാ വിജയന്‍ രണ്ടാം തവണയും നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തിയത്.
|
അതേസമയം അവിശ്വാസത്തില്‍ പുറത്തായ വൈസ്പ്രസിഡന്റ് ജഗന്നാഥ പിള്ളയ്ക്ക് നറുക്കു വീണില്ല. പകരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയിലെ അയിരൂപ്പാറ വാര്‍ഡ് അംഗം എല്‍.ബിന്ദു ബാബുരാജിനെ ഭാഗ്യം തുണച്ചു.
ആകെ 21 അംഗ ഭരണ സമിതിയില്‍ ബിജെപിയിലെ മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നു. എസ്ഡിപിഐലെ ഏകാംഗത്തിന്റെ പിന്തുണയോടെ യുഡിഎഫിന് 9 അംഗങ്ങളുണ്ട്. എല്‍ഡിഎഫിനും 9 അംഗങ്ങളുണ്ട്. തുല്യനിലയില്‍ വന്നതോടെയാണ് നറുക്കെടുപ്പിലേക്ക് നീങ്ങിയത്.
2020ലെ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് ബീനാ ജയന്‍ പ്രസിഡന്റായും ജഗന്നാഥപിള്ള വൈസ് പ്രസിഡന്റായും ചുവപ്പുകോട്ട പിടിച്ചെടുത്തത്.
ബീനാ ജയനും ജഗന്നാഥപിള്ളയ്ക്കുമെതിരെ മൂന്നു പ്രാവശ്യം എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നു. രണ്ടുവട്ടം ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ അവിശ്വാസം തള്ളിയിരുന്നു. മൂന്നാം തവണ ബിജെപിയുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. തുടര്‍ന്നായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





