ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ പലക തകർന്ന് ഓടയ്ക്കുള്ളിൽ വീണ ഗർഭിണിക്ക് പരിക്ക്. നിർമാണത്തിലിരുന്ന ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലകയാണ് തകർന്നത്. വ്യാഴാഴ്ച രാത്രി വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം കടയിൽ എത്തിയതായിരുന്നു യുവതി.
|
ഓട കടക്കുന്നതിനിടെ പലക തകരുകയും യുവതി വീഴുകയുമായിരുന്നു. നാലുമാസം ഗർഭിണി ആരുന്നു ഇവർ. വീഴ്ചയിൽ യുവതിയുടെ കാലിനാണ് പരിക്കേറ്റത്. കനം കുറഞ്ഞ പലക ആയിരുന്നു ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്നത്.
മൂന്ന് ആഴ്ചയായി ഓടയ്ക്ക് മുകളിൽ പലക സ്ഥാപിച്ചിരിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതോടെ രാവിലെയോടെ അധികൃതർ സ്ലാബ് സ്ഥാപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





