ദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച കമ്പനികളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനത്ത് മലയാളിയായ എംഎ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ്. (lulu-group-among-the-top-companies-in-middle-east) പശ്ചിമേഷ്യയിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസിന്റെ 2024ലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് 12ാം സ്ഥാനത്താണ്. ആദ്യ 15ല്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനിയും ലുലുവാണ്.
|
യു.എ.ഇ ആസ്ഥാനമായ ദി ഗിവിങ് മൊമന്റ് കമ്പനിയാണ് പട്ടികയില്‍ ഒന്നാമത്. ഗ്ലോബല്‍ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷന്‍ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്സ് എയര്‍ലൈന്‍ രണ്ടാം സ്ഥാനം നേടി.
ALSO READ: ഷോപ്പിംഗ് വിസ്മയം ഒരുക്കി കോഴിക്കോട്ടെ Lulu Mall ഉദ്ഘാടനം ചെയ്തു
സുസ്ഥിരത മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍, ഉപഭോക്തൃ സേവനം സുഗമമാക്കാന്‍ നടപ്പാക്കിയ ഡിജിറ്റല്‍ മാറ്റങ്ങള്‍, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ലുലുവിനെ മുന്‍നിര പട്ടികയിലെത്തിച്ചത്.
സംതൃപ്തരായ ഉപഭോക്താക്കള്‍, ഉല്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉല്പന്ന ലഭ്യത, വിപുലമായ പാര്‍ക്കിങ്, ഹാപ്പിനസ് പ്രോഗ്രാമുകള്‍ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കാലത്തിനൊത്തുള്ള മാറ്റങ്ങള്‍ അതിവേഗം നടപ്പാക്കിയത് ലുലുവിന്റെ ആഗോള സ്വീകാര്യതക്ക് കാരണമായി.
പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച റീട്ടെയ്ല്‍ ബ്രാന്‍ഡായാണ് ലുലു ഗ്രൂപ് പട്ടികയില്‍ ഇടം നേടിയത്.
അടുത്തിടെ ലുലു ഐ.പി.ഒയിലുടെ ഓഹരി വിറ്റിരുന്നു. 25 ഇരട്ടി അധിക സമാഹരണത്തോടെ മൂന്നു ലക്ഷം കോടിയിലധികം രൂപയാണ് സമാഹരിച്ചത്.





