17
Nov 2024
Tue
17 Nov 2024 Tue
Peter Frankopan unravels the Silk Roads at SIBF 2024

ഇരുപതാം നൂറ്റാണ്ടിലെ പട്ടുപാതയാണ് ഇന്ധന പൈപ്പ് ലൈനുകളെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ പീറ്റര്‍ ഫ്രാങ്കോപ്പന്‍. ദ സില്‍ക് റോഡ്‌സ്: വീവിങ് ഹിസ്റ്ററി ത്രൂ ഫിക്ഷന്‍ ആന്‍ഡ് നോണ്‍ ഫിക്ഷന്‍ എന്ന പേരില്‍ 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടത്തിയ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശീതയുദ്ധം ആഴത്തില്‍ ബാധിച്ച തലമുറയായിരുന്നു തന്റേതെന്ന് ചരിത്ര പ്രഫസര്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രമെന്നത് നോവലുകള്‍ രചിക്കുന്നതു പോലെയാണെന്നും ചരിത്രം വിവരിക്കുന്നതിന് ഒരുവന് ശാസ്ത്രത്തിലും കുടിയേറ്റത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും അടക്കമുള്ള നിരവധി ഘടകങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും പീറ്റര്‍ ഫ്രാങ്കോപാന്‍ വ്യക്തമാക്കി. 112 രാജ്യങ്ങളില്‍ നിന്നായി 2520ലേറെ പ്രസാധകരാണ് ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. മേള നവംബര്‍ 17ന് സമാപിക്കും.