18
Nov 2024
Wed
18 Nov 2024 Wed
Children make a beeline for creative workshops at SIBF 2024

സര്‍ഗാത്മക ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും ചെറിയതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ ജീവികളായ തേനീച്ചകളെക്കുറിച്ചുള്ള പ്രചോദനകരമായ പാഠം പകര്‍ന്ന് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. പാരിസ്ഥിതിക വ്യവസ്ഥയില്‍ തേനീച്ചകള്‍ വഹിക്കുന്ന നിര്‍ണായക പങ്കുകള്‍ എടുത്തുകാട്ടുന്ന വീഡിയോ അവതരണത്തോടെയായിരുന്നു ശില്‍പ്പശാലയ്ക്കു തുടക്കമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂമ്പൊടി പരാഗണം ചെയ്യുന്നതിലൂടെ തേനീച്ചകള്‍ പ്രകൃതിയില്‍ ചെയ്യുന്ന നിസ്തുലമായ സംഭാവനയെക്കുറിച്ച് കുട്ടികള്‍ വീഡിയോയില്‍ കണ്ടറിഞ്ഞു. തേനീച്ചകളുടെ ക്രമാതീതമായ കുറവില്‍ ചില കുട്ടികള്‍ ആശങ്ക പ്രകടിപ്പിക്കുകയും അവയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ഇതിനുശേഷം തേനീച്ചകളുടെ പ്രചോദനമുള്‍ക്കൊണ്ട് കാര്‍ഡ് ബോര്‍ഡ് പെട്ടി ഉപയോഗിച്ച് തങ്ങളുടെ പേനയും മറ്റുമൊക്കെ സൂക്ഷിച്ചുവയ്ക്കാനുള്ള പെട്ടി എങ്ങനെ നിര്‍മിക്കാമെന്ന് കുട്ടികളെ പഠിപ്പിച്ചു.  ഇതിനായി കുട്ടികള്‍ക്ക് കാലിയായ കാര്‍ഡ്‌ബോര്‍ഡ് പെട്ടി, ഒരു റോള്‍ ചണനൂല്, പശ, ഫോം ഷീര്‌റുകള്‍, ബ്രാക്ക് മാര്‍ക്കര്‍ എന്നിവയാണ് സംഘാടകര്‍ നല്‍കിയത്. ഇവയെല്ലാം ഉപയോഗിച്ച് കുട്ടികള്‍ മനോഹരമായ പെട്ടി നിര്‍മിക്കുകയും ചെയ്തു.