02
Nov 2024
Thu
02 Nov 2024 Thu
Wayanad landslide live updates

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നിലവിലെ മാനദണ്ഡങ്ങൾ ഇത് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് വ്യക്തമാക്കിയത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ആണ് പ്രഖ്യാപനം. ഇന്നലെ ആയിരുന്നൂ വോട്ടെടുപ്പ്.

ഡൽഹിയിൽ കേരളത്തിന്റെ സ്‌പെഷ്യൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്ര സര്ക്കാര് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു. ഇതിനാണ് നിത്യാനന്ദ റായ് മറുപടി നൽകിയത്.

ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് എന്നാണ് കേന്ദ്രം പറഞ്ഞത്. എസ്‌ഡിആർഎഫ് ചട്ടപ്രകാരം നോട്ടിഫൈ ചെയ്ത 12 ദുന്തരങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാന സർക്കാരാണ് എല്ലാ സാമ്പത്തിക സഹായങ്ങളും നൽകേണ്ടതെന്നും കേന്ദ്രമന്ത്രി നൽകിയ കത്തിൽ അവകാശപ്പെട്ടു.

നിലവിൽ എസ്‌ഡിആർഎഫ്, എൻഡിആർഎഫ് ചട്ടങ്ങളിൽ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ല. കേരളത്തിന് എസ്‌ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക സാമ്പത്തിക വർഷത്തേക്കായി അനുവദിച്ചിട്ടുണ്ട്. ഇതിൽ 291 കോടി കേന്ദ്ര ഫണ്ടിൽ നിന്നുള്ളതാണ്. ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31ന് കേരളത്തിന് നൽകി. 2024 ഏപ്രിലിലെ കണക്കുകൾ പ്രകാരം കേരളത്തിൻ്റെ എസ്‌ഡിആർഎഫ് ഫണ്ടിൽ 394 കോടി രൂപ ബാക്കിയുണ്ട്. ദുന്തം നേരിടാനാവശ്യമായ തുക ഇപ്പോൾ തന്നെ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നുമാണ് കേന്ദ്രം കത്തിൽ അറിയിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക