|
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ കരുത്തില്‍ ലീഡ് 300 കടത്തി ഇന്ത്യ. ഹെയ്സല്‍ലുഡിനെ സിക്സിന് പറത്തി സെഞ്ച്വറി തികച്ച ജെയ്‌സ്വാള്‍ 150 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ദേവ്ദത്ത് പടിക്കല്‍ ആണ് കൂട്ടിനുള്ളത്. 25 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന പടിക്കല്‍ ജെയ്‌സ്വാളിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. ലഞ്ചിന് പിരിയുമ്പോള്‍ 84 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് എന്ന അതി ശക്തമായ നിലയിലാണ് ഇന്ത്യ.
എട്ടു ബൗണ്ടറിയും മൂന്നു സിക്സറുകളും ഉള്‍ പ്പെടെ 206 പന്തില്‍ നിന്നാണ് ജെയ്സ്വാളിന്റെ സെഞ്ച്വറി. താരത്തിൻ്റെ നാലം ടെസ്റ്റ് സെഞ്ച്വറിയാണിത്. അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 77 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് പുറത്താക്കി. 176 പന്തുകള്‍ നേരിട്ട രാഹുലിൻ്റെ ഇന്നിങ്സിൽ അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നു.
നേരത്തേ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 150 റണ്‍സിന് അവസാനിച്ചിരുന്നു. എന്നാല് പിന്നീട് ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയഎന്ന ആദ്യ ഇന്നിങ്സില്‍ 104 റണ്‍സിനു പുറത്താക്കി തിരിച്ചടിച്ചു. അങ്ങനെ ആണ് ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ മുൻതൂക്കം ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്‌സിലെ ഭേദപ്പെട്ട സ്‌കോറോടെ ഇന്ത്യയുടെ ലീഡ് 321 റണ്‍സില്‍ എത്തിനില്‍ക്കുകയാണ്.
IND vs AUS 1st Test: Yashasvi Jaiswal’s Sensational Hundred Takes India’s Lead To 321 Runs At Lunch On Day 3


