22
Nov 2024
Sun
22 Nov 2024 Sun
wont withdraw sexual attrocity case against actors says actress

നടന്‍മാരായ എം മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിക്കുകയാണെന്ന് ഇന്നലെ പറഞ്ഞ ആലുവ സ്വദേശിനിയായ നടി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ നിലപാട് മാറ്റി. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും അന്വേഷണ സംഘവുമായി സഹകരിക്കുമെന്നുമാണ് ഇന്ന് നടി പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടന്‍മാര്‍ക്കെതിരെ പല ഘട്ടങ്ങളിലായി പീഡനാരോപണം ഉന്നയിച്ച് ഇവര്‍ രംഗത്തുവന്നത്. ആരില്‍ നിന്നും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു. തന്നെ കേള്‍ക്കാന്‍ പോലും അന്വേഷണ സംഘം തയാറായില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. പോക്സോ കേസില്‍ പ്രതിയാക്കി തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ സത്യാവസ്ഥ കണ്ടെത്താന്‍ പോലീസ് തയാറാകുന്നില്ല. തനിക്കെതിരെ പരാതി നല്‍കിയ ആളുടെ ബാക്ക് ഗ്രൗണ്ട് അന്വേഷിക്കണം. എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബന്ധുവായ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവച്ചുവെന്ന പരാതിയിലാണ് നടിക്കെതിരേ പോലീസ് പോക്‌സോ കേസെടുത്തത്. എന്നാല്‍ ഈ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെയും മാതാവിന്റെ ചിത്രങ്ങള്‍ നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതും വിവാദമായിരുന്നു. ഈ സംഭവത്തിലും നടിക്കെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. പീഡിപ്പിച്ചുവെന്ന പറയുന്ന മുകേഷിനോട് നടി പലപ്പോഴായി പണം ആവശ്യപ്പെടുന്നതിന്റെ രേഖകളും ഇതിനിടെ പുറത്തുവന്നിരുന്നു.

READ ALSO: പോക്സോ കേസ് പ്രതിയായ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക