ബന്ധുവായ പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചുവെന്ന പോക്സോ കേസിൽ പ്രതിയായ നടി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നിരവധി നടൻമാർക്കെതിരേ പീഡന പരാതി ഉന്നയിച്ച ആലുവ സ്വദേശിനിയായ നടി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്.
ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ നടി തന്നെ നിരവധി പേർക്ക് തന്നെ കാഴ്ചവച്ചെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി പരാതി നൽകുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പ് നടന്ന സംഭവം ആയതിനാൽ മൂവാറ്റുപുഴ പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി നടിക്കെതിരേ കേസെടുക്കുകയായിരുന്നു.
14 ജില്ലാ കോടതികളിലും കേരള, മദ്രാസ് ഹൈക്കോടതികളിലും നടി മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിട്ടുള്ളതായാണ് വിവരം. തനിക്കെതിരേ പരാതി നൽകിയ പെൺകുട്ടിയുടെ ഫോട്ടോകൾ നടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഇവർക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
നടൻ മുകേഷിനെതിരെ പരാതി കൊടുത്ത നടി സെക്സ് മാഫിയയുടെ ആളാണെന്നും ബന്ധുകൂടിയായ യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് പെൺകുട്ടി അയച്ച പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





