കണ്ണൂര്‍: വളപട്ടണത്ത് അരി വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 300 പവനും ഒരു കോടി രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. (Massive robbery at businessman’s house in Valapattanam, Kannur; 300 pawans and Rs. 1 crore lost) വളപട്ടണം മന്നയില്‍ താമസിക്കുന്ന അഷറ്ഫ് ട്രേഡ്‌ഴ്‌സ് ഉടമ അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.
|
വീട്ടുകാര്‍ മധുരയിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ സയമത്താണ് സംഭവം. 19ആം തിയ്യതി വീടടച്ച് പോയ കുടുംബം ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച.
ALSO READ: വീട്ടമ്മയുടെ കൊലപാതകം: ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനും സ്ത്രീ സുഹൃത്തും പിടിയില്‍
കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെയാണ് കുടുംബം മധുരയിലേക്ക് പോയത്. ബുധനാഴ്ച്ച രാത്രി തന്നെ മോഷണം നടന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ ലഭിക്കുന്ന സൂചനയെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബുധനാഴ്ച്ച രാത്രി 8 മണിയോട് കൂടി രണ്ടു പേര്‍ മതില്‍ ചാടി കടക്കുന്നത് സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അയല്‍വാസി പറഞ്ഞു.
മോഷണത്തില്‍ മൂന്ന് പേര്‍ക്ക് പങ്കുള്ളതായാണ് സൂചനയെന്ന് പോലീസ് അറിയിച്ചു. ബംഗളൂരുവിലും മറ്റുമുള്ള കുടുംബ വീടുകളില്‍ ഇടയ്ക്ക് ഇതുപോലെ അഷറഫും കുടുംബവും പോയി താമസിക്കാറുള്ളതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ആരോ ആണ് മോഷണം നടത്തിയിട്ടുള്ളതെന്നാണ് സൂചന.
പ്രശസ്തമായി അഷറഫ് ബിരിയാണി റൈസ് വിതരണക്കാരാണ് അഷറഫ് ട്രേഡേഴ്‌സ്. ദിവസങ്ങളോളം മാറിനില്‍ക്കുമ്പോള്‍ ഇത്രയധികം തുകയും ആഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചത് എന്ത് കൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.


